തിരുവങ്ങൂർ ശ്രീനരസിംഹ-പാർത്ഥസാരഥീക്ഷേത്രം

വിശേഷ ദിവസങ്ങൾ

ക്ഷേത്രമഹോത്സവം

മകരമാസത്തിലെ ഉത്രംനാളിൽ കൊടിയേറി അനിഴംനക്ഷത്രത്തിൽ ആറാട്ടോടെ സമാപിക്കുന്ന ഉത്സവചടങ്ങുകൾക്ക് താന്ത്രികമേൽനോട്ടം വഹിക്കുന്നത് ഗുരുവായൂർ ചേന്നാസ് തന്ത്രികുടുംബത്തിന്റെ നിർദ്ദേശാനുസരണം പട്ടാമ്പി അണ്ടലാടിതന്ത്രികുടുംബമാണ്.  ക്ഷേത്രചൈതന്യവർദ്ധനവിനായി ഉത്സവകാലത്ത്  ദ്രവ്യകലശാഭിഷേകം നടത്തിവരുന്നുണ്ട്. ആഘോഷങ്ങളേക്കാളേറെ അനുഷ്ഠാനപ്രധാനമാണ് ഈ ക്ഷേത്രത്തിലെ ഉത്സവം.  താന്ത്രികവിധികൾക്കാണ് ക്ഷേത്രത്തിൽ മുൻ‌തൂക്കം നൽകിവരുന്നത്.   ദേവവാഹനമായി ശ്രീനരസിംഹമൂർത്തിക്ക് പല്ലക്കും ശ്രീപാർത്ഥസാരഥിക്ക് രഥവും ഉണ്ട്.   ശുദ്ധി ഉൾപ്പെടെ ഏഴുദിവസമാണ് ഉത്സവം. ഉത്സവചടങ്ങുകളിൽ അഞ്ചാം ദിവസത്തെ രഥോത്സവം വളരെയേറെ ശ്രദ്ധേയമാണ്.   ഉത്സവക്കാലത്തെ വിശേഷവഴിപാടുകൾ അപ്പം,അട,നിറമാല,നിറമാലവിളക്ക് എന്നിവയാണ്.

ശ്രീനരസിംഹജയന്തി

വൈശാഖമാസശുക്ലപക്ഷത്തിലെ ചതുർദശിതിഥിയിൽ (പതിനാലാം ദിവസം) ശ്രീനരസിംഹജയന്തി ആഘോഷിക്കുന്നു.  അസുരരാജാവായ ഹിരണ്യകശിപുവിനെപരാജയപ്പെടുത്താനും തന്റെഭക്തനായ പ്രഹ്ളാദനെ സംരക്ഷിക്കാനും ഭഗവാൻവിഷ്ണു നാലാമത്തെ അവതാരമായ നരസിംഹരൂപത്തിൽ അവതരിച്ചദിനം.  ഇത് അജ്ഞതയ്ക്കെതിരായ അറിവിന്റെ വിജയത്തെയും ദൈവം ഭക്തർക്ക് നൽകുന്നസംരക്ഷണത്തെയും പ്രതിനിധീകരിക്കുന്നു.  ശ്രീനരസിംഹജയന്തി ദിനത്തിൽ ക്ഷേത്രത്തിലെ വിശേഷ വഴിപാടുകൾ നരസിംഹപൂജ,പാനകം,നെയ്‌വിളക്ക് എന്നിവയാണ്.

ശ്രീകൃഷ്ണജയന്തി

ചിങ്ങമാസത്തിൽ കൃഷ്ണപക്ഷത്തിലെ അഷ്ടമിതിഥിവരുന്ന രോഹിണി നക്ഷത്രദിവസത്തിൽ ആഘോഷിക്കപ്പെടുന്ന ഈപുണ്യദിനം കൃഷ്ണാഷ്ടമി, ഗോകുലാഷ്ടമി, അഷ്ടമിരോഹിണി, ശ്രീകൃഷ്ണജയന്തി, ജന്മാഷ്ടമി എന്നീ വിവിധ പേരുകളിലും അറിയപ്പെടുന്നു. മഹാവിഷ്ണുവിന്റെ ഒൻപതാമത്തെ അവതാരമായ ശ്രീകൃഷ്ണന്റെ ജന്മദിവസമാണ് ശ്രീകൃഷ്ണജന്മാഷ്ടമി ആയി ആഘോഷിക്കുന്നത്. ക്ഷേത്രത്തിൽ ഇത് ഒരു സുപ്രധാന ദിനമാണ്. ധാരാളം ഭക്തജനങ്ങൾ ഈ ദിനത്തിൽ ക്ഷേത്രദർശനം നടത്താനും ഉണ്ണിക്കണ്ണന്മാരുടെ ശോഭായാത്ര ആസ്വദിക്കാനുമായി ക്ഷേത്രാങ്കണത്തിൽ എത്തുന്നു. ശ്രീകൃഷ്ണജന്മാഷ്ടമി ദിനത്തിൽ ക്ഷേത്രത്തിലെ വിശേഷവഴിപാടുകൾ പാൽപായസം, വെണ്ണനിവേദ്യം, നെയ്‌വിളക്ക്, നിറമാല എന്നിവയാണ്. രാത്രി പന്ത്രണ്ട്മണിക്കാണ് അവതാരപൂജ.ചിങ്ങമാസത്തിൽ കൃഷ്ണപക്ഷത്തിലെ അഷ്ടമിതിഥിവരുന്ന രോഹിണി നക്ഷത്രദിവസത്തിൽ ആഘോഷിക്കപ്പെടുന്ന ഈപുണ്യദിനം കൃഷ്ണാഷ്ടമി, ഗോകുലാഷ്ടമി, അഷ്ടമിരോഹിണി, ശ്രീകൃഷ്ണജയന്തി, ജന്മാഷ്ടമി എന്നീ വിവിധ പേരുകളിലും അറിയപ്പെടുന്നു. മഹാവിഷ്ണുവിന്റെ ഒൻപതാമത്തെ അവതാരമായ ശ്രീകൃഷ്ണന്റെ ജന്മദിവസമാണ് ശ്രീകൃഷ്ണജന്മാഷ്ടമി ആയി ആഘോഷിക്കുന്നത്. ക്ഷേത്രത്തിൽ ഇത് ഒരു സുപ്രധാന ദിനമാണ്. ധാരാളം ഭക്തജനങ്ങൾ ഈ ദിനത്തിൽ ക്ഷേത്രദർശനം നടത്താനും ഉണ്ണിക്കണ്ണന്മാരുടെ ശോഭായാത്ര ആസ്വദിക്കാനുമായി ക്ഷേത്രാങ്കണത്തിൽ എത്തുന്നു. ശ്രീകൃഷ്ണജന്മാഷ്ടമി ദിനത്തിൽ ക്ഷേത്രത്തിലെ വിശേഷവഴിപാടുകൾ പാൽപായസം, വെണ്ണനിവേദ്യം, നെയ്‌വിളക്ക്, നിറമാല എന്നിവയാണ്. രാത്രി പന്ത്രണ്ട്മണിക്കാണ് അവതാരപൂജ.

ഗുരുവായൂർ ഏകാദശി

വൃശ്ചികമാസത്തിലെ പതിനൊന്നാംദിവസമാണ് ഗുരുവായൂർ ഏകാദശിക്ഷേത്രത്തിൽ ഇത് ഒരു പുണ്യദിനമായി ആചരിച്ചു വരുന്നു.       ഗീതാദിനാചരണവും അന്നേ ദിവസം ക്ഷേത്രത്തിൽ നടന്നുവരുന്നുവിവിധ മേഖലകളിൽ നൈപുണ്യം തെളിയിച്ച പ്രഗത്ഭവ്യക്തികൾക്ക് ക്ഷേത്രംനൽകുന്ന ഏറ്റവുംവലിയ പുരസ്കാരമായ പാഞ്ചജന്യംപുരസ്കാരം ദിനത്തോടനുബന്ധിച്ച് നൽകാറുണ്ട്.    കൂടാതെ ഏറെവർഷങ്ങളായി ദിനത്തിൽ പ്രഭാതംമുതൽ പ്രദോഷംവരെ സംഗീതവിദ്യാർത്ഥികളും അധ്യാപകരും ക്ഷേത്രസന്നിധിയിൽ  സംഗീതാർച്ചന നടത്തിസായൂജ്യമടയുന്നു.    തിരുവങ്ങൂർസംഗീതോത്സവം,ഏകാദശിസംഗീതോത്സവം എന്ന പേരിലും ദിനം ഇവിടെ പ്രസിദ്ധമാണ്

പ്രതിഷ്ഠാദിനം

എടവമാസത്തിലെ ചോതിനക്ഷത്രനാളിൽ ക്ഷേത്രജീർണോദ്ധാരണത്തിന് മുഖ്യകർമ്മമായി നടന്ന പുനഃപ്രതിഷ്ഠയുടെ വാർഷികം ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനമായി ആചരിച്ചുവരുന്നു. ക്ഷേത്രചൈതന്യം വർദ്ധിപ്പിക്കുന്നതോടൊപ്പം ഭക്തർക്കുംനാടിനും ക്ഷേമവുംഐശ്വര്യവും ലഭിക്കാനായി പ്രതിഷ്ഠാദിനത്തിൽ മറ്റുതാന്ത്രികവിധികളോടൊപ്പം കളകാഭിഷേകവും നടത്താറുണ്ട്.

കുചേലദിനം

ധനുമാസത്തിലെ ആദ്യബുധനാഴ്ച കുചേലദിനമായി  ആചരിച്ചുവരുന്നു. സതീര്‍ത്ഥ്യനായ കുചേലനെ ദാരിദ്ര്യദുഃഖത്തില്‍നിന്ന് ശ്രീകൃഷ്ണന്‍കരകയറ്റിയ സുദിനമെന്നാണ് കുചേലദിനത്തെ വാഖ്യാനിക്കുന്നത്. കുചേലദിനത്തില്‍ ക്ഷേത്രത്തിൽ ബാലികാബാലന്മാർ ശ്രീകൃഷ്ണന്റെയും കുചേലന്റെയും വേഷങ്ങളിൽ ശോഭായാത്രയും ക്ഷേത്രപ്രദക്ഷിണവും നടത്താറുണ്ട്. ഭക്തർ ദേവന് അവിൽ സമര്‍പ്പണം നടത്തി ധന്യതനേടുന്നു.

വൈശാഖ മാസം

മഹാവിഷ്ണുവിന്റെ ഏറെഅവതാരങ്ങൾആവിർഭവിച്ച ഈമാസം മാധവമാസം എന്നും അറിയപ്പെടുന്നുകൂർമ്മ, ബലരാമ, ഭൃഗുരാമ, ശ്രീനരസിംഹാവതാര ദിനങ്ങൾ ഈമാസത്തിലാചരിക്കുന്നു.  കൂടാതെ ശ്രീശങ്കരാചാര്യജയന്തി,ശ്രീബുദ്ധജയന്തി, മാതാസീതാദേവിയുടെജന്മദിനം, പാലാഴിമഥനത്തിൽ ദേവന്മാർക്ക് അമൃത് ലഭിച്ച ദിനം  എന്നിവയും ഈ മാസത്തിൽ തന്നെ.   വിശേഷാൽ അഭിഷേകം, സഹസ്രനാമപാരായണം, ശ്രീമദ്ഭഗവദ്ഗീതാപാരായണം, പുരാണപാരായണം, കൂട്ട നാമജപം എന്നിവയാൽ ക്ഷേത്രം വൈശാഖമാസം ആചരിക്കുന്നുക്ഷേത്രത്തിലെ  വിശേഷവൈശാഖപൂജ പ്രസിദ്ധവും വൈശാഖമാസത്തിൽ ഏതുദിവസവും കഴിപ്പിക്കാവുന്നതുമാണ്.

വിഷു സംക്രമം

മലയാളികൾക്ക് മേടംഒന്ന് വിഷുവിന്പുതുവർഷപ്പിറവിയാണ്. സൂര്യൻ മീനംരാശിയിൽനിന്ന് മേടംരാശിയിലേക്ക് സംക്രമിക്കുന്നതിനെ വിഷുസംക്രമമെന്ന് വിളിക്കുന്നു. പകലും രാത്രിയും ഒരേദൈർഘ്യത്തിൽ വിഷുസംക്രമത്തിനെത്തുംക്ഷേത്രത്തിൽ ആദിവസം വിഷുവിളക്കായിരിക്കുംരാവിലെത്തന്നെ കണ്ണനെ കണികാണാനായി ഭക്തജനങ്ങൾ ക്ഷേത്രത്തിലേക്കെത്തുന്ന ദിനം.

രാമായണമാസം

രാമായണമാസം എല്ലാവർഷവും വിവിധ പരിപാടികളോടെ സമുചിതമായി ക്ഷേത്രത്തിൽ ആഘോഷിക്കപ്പെട്ടുവരുന്നു.  സന്യാസിവര്യരുടെയും വാഗ്മികളുടെയും ആത്മീയ പ്രഭാഷണങ്ങൾ, രാമായണത്തെ ആസ്പദമാക്കിയുള്ള  ക്ഷേത്രമാതൃസമിതിയുടെ നൃത്തനൃത്യങ്ങൾകുട്ടികൾക്കായുള്ള വിവിധതരം മത്സരങ്ങൾ എന്നിവയോടെ ക്ഷേത്രത്തിലെ രാമായണമാസാചരണം പ്രസിദ്ധമാണ്.  രാമായണമാസത്തിൽ എല്ലാദിവസവും ക്ഷേത്രത്തിൽ ഭക്തർക്ക് വിശേഷാൽ ഭഗവതിസേവകഴിപ്പിക്കാവുന്നതാണ്.

നവരാത്രി

പരാശക്തിആരാധനയുടെയും വിദ്യാരംഭത്തിന്റെയും കലകളുടെയും ഉത്സവമായ നവരാത്രി ക്ഷേത്രത്തിൽ വിപുലമായ പരിപാടികളോടെ ആചരിച്ചുവരുന്നു.  ദുർഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി എന്നീദിവസങ്ങളിൽ പ്രത്യേകം പൂജകൾ  നടത്തിവരുന്നു.  ക്ഷേത്രത്തിലെ മഹാസരസ്വതിപൂജയും പുസ്തകപൂജയും വിദ്യാരംഭവും  പ്രസിദ്ധമാണ്.

ദീപാവലി

തുലാമാസത്തിലെഅമാവാസിദിവസം ക്ഷേത്രത്തിൽ ദീപാവലി ആഘോഷിച്ചുവരുന്നു. ‘തമസോമാ ജ്യോതിർഗമയഎന്ന വേദവാക്യമാണ് ദീപാവലിയുടെസന്ദേശമെന്നാകയാൽ അന്നത്തെദിവസം നെയ്വിളക്കും സഹസ്രദീപവുമായി ക്ഷേത്രമാതൃസമിതിയും ഭക്തജനങ്ങളും ക്ഷേത്രാങ്കണം ദീപാങ്കുരിതമാക്കുന്നു.  

മണ്ഡലമാസം

മണ്ഡലമാസം ഹൃദയത്തിൽ അയ്യനയ്യപ്പസ്വാമി നിറയുന്നകാലം. ശരണമന്ത്രങ്ങൾ ക്ഷേത്രങ്ങളിലും സ്വയംമനസ്സിലും മുഴങ്ങുന്ന കാലം. കറുപ്പുംമുദ്രയുമായിവന്ന് 41 ദിവസത്തെ കഠിനവ്രതത്തിനായി മാലയിടുവാനും അത്കഴിഞ്ഞ് ശബരിമലയാത്രക്ക് കെട്ടുനിറക്കാനും ഈ ക്ഷേത്രത്തിലെ ശാസ്താവിന്റെയങ്കണത്തിൽ അയ്യപ്പസ്വാമിമാർ എത്തുന്നകാലം. അയ്യപ്പഭജനകളാൽ മുഖരിതമാകുന്ന മണ്ഡലമാസം ക്ഷേത്രത്തിലും പുത്തനുണർവുണ്ടാക്കുന്നു. വടക്കൻ ജില്ലകളിൽനിന്നും അന്യസംസ്ഥാനങ്ങളിൽനിന്നുംവരുന്ന അയ്യപ്പസ്വാമിമാർക്ക് കുളിക്കാനും വിശ്രമിക്കാനും ഭക്ഷണംപാകംചെയ്ത് കഴിക്കാനുമുള്ളൊരുത്തമ ട്രാൻസിറ്റ് സെന്റർ ആയി ക്ഷേത്രം മണ്ഡലമാസത്തിൽ മാറുന്നു.