ബുക്കിംഗുകൾ

സത്‌സംഗവേദി

ദേശീയപാതയോരത്തുള്ള വിശാലമായക്ഷേത്രസമുച്ചയമെന്നരീതിയിലും  പരിപാവനമായക്ഷേത്രാങ്കണം,  ശാന്തമായിരിക്കാനുള്ളവേദി,  അനവധിവാഹനങ്ങൾക്ക് പാർക്ക് ചെയ്യാനിടം, വിശാലമായഅന്നക്ഷേത്രം,  പാചകസംവിധാനം,  വൃത്തിയായശുചിമുറികളെന്നിവ തിരുവങ്ങൂർ ശ്രീനരസിംഹപാർത്ഥസാരഥീക്ഷേത്രത്തെ ജില്ലയിലെ ഏറ്റവും അനുയോജ്യമായ സത്‌സംഗവേദിയാക്കി മാറ്റുന്നു.   കൂടുതൽ വിവരങ്ങൾക്കും സത്‌സംഗം ബുക്കിങ്ങുകൾക്കും ക്ഷേത്രഓഫീസ് നമ്പറുമായി ബന്ധപ്പെടുക  +91 8078 276 409

വാഹനപൂജ

ദേശീയപാതയോരത്തുള്ളക്ഷേത്രമെന്നനിലയിൽ വാഹനപൂജ ദിവസേനയെന്നോണം ക്ഷേത്രത്തിൽ നടക്കുന്നുണ്ടെങ്കിലും നവരാത്രികാലത്ത് പുതിയതും പഴയതുമായവാഹനങ്ങൾക്ക്പൂജ നടത്താറുണ്ട്.   ക്ഷേത്രത്തിലെ വാഹനപൂജ രജിസ്ടേഷൻനമ്പറിലല്ല മറിച്ച് വാഹനത്തിന്റെ ഉടമസ്ഥൻ  ആരാണോ ആ വ്യക്തിയുടെ പേരും നാളും ചേർത്താണ് വാഹനപൂജ നടത്താറുള്ളത്.  കൂടുതൽ വിവരങ്ങൾക്കും വാഹനപൂജബുക്കിങ്ങുകൾക്കും   ക്ഷേത്രഓഫീസ് നമ്പറുമായി ബന്ധപ്പെടുക  +91 8078 276 409